ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം സ്ഥാനം. ഗ്യാലപ് ഇന്റര്‍നാഷണല്‍ എന്ന രാജ്യാന്തര ഏജന്‍സി നടത്തിയ വാര്‍ഷിക സര്‍വേയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമീര്‍ പുടിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇസ്രയേലിന്റെ ബെഞ്ചമീന്‍ നെതന്യാഹൂവും മോദിക്ക് പിന്നിലാണ്.
മുന്നിലുള്ള രണ്ടുപേർ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ എന്നിവരാണ്. ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ മോഡി ഈ മാസം 22നും 23നും സ്വിറ്റ്സര്‍ലാന്റ് സന്ദര്‍ശിക്കാനിരിക്കേയാണ് ലോക നേതൃത്വത്തിലേക്ക് മോദി എത്തിയ സർവേ റിപ്പോര്‍ട്ട് വന്നത്.
Post Your Comments