തിരുവനന്തപുരം: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ചു വര്‍ഷം ഡല്‍ഹിക്കു പോയതിന്റെ ചെലവുകള്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മന്ത്രി എം.എം മണി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം മണി. യാത്രയുടെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: സബ്‌കളക്‌ടർ വട്ടനാണെന്ന വിമർശനവുമായി എം.എം മണി
അതേസമയം യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി നടത്തിയത് ഔദ്യോഗിക യാത്രയാണെന്നും യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍നിന്നെടുക്കാന്‍ തീരുമാനിച്ചതായും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിച്ചിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments