തിരുവനന്തപുരം•യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വമ്പന്‍ വാഗ്ദാനവുമായി പ്രവാസി വ്യവസായി എം.എ യൂസഫലി. രണ്ടു മാസത്തിനകം 10,000 യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് വാഗ്ദാനം. ഐ.ടി മേഖലയിലാണ് തൊഴിലവസരങ്ങള്‍ ഒരുക്കുക. ഇതിനായി ലുലു സൈബര്‍ പാര്‍ക്ക് സ്ഥാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പ്രഥമ കേരള ലോക സഭയിലാണ് യൂസഫലിയുടെ പ്രഖ്യാപനം.
You may also like this: സൗദി നഗരം ചമ്പാലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
പ്രവാസി നിക്ഷേപങ്ങള്‍ക്ക് മൂലധനവളര്‍ച്ച ഉറപ്പാക്കണം എന്നും ബാങ്കിനേക്കാള്‍ കൂടുതല്‍ വരുമാനം മാസാമാസം കിട്ടുന്ന സംവിധാനം ഒരുക്കാന്‍ പരിശ്രമം വേണമെന്നും എം.എ യൂസഫലി പറഞ്ഞു. ലോസഭാ രൂപീകരണത്തില്‍ ഭരണ, പ്രതിപക്ഷ സഹകരണം ഉണ്ടായത് പ്രവാസികളില്‍ വലിയ ആവേശവും പ്രതീക്ഷയുമാണ് നല്‍കിയിരിക്കുന്നത്. സ്വന്തം പൗരര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ വിദേശരാജ്യങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണ് ഇപ്പോള്‍. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്.
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഗൗരവപൂര്‍ണമായ ചിന്ത ഇപ്പോഴാണ് ഉണ്ടായിരിക്കുന്നതെന്നും ലോക കേരള സഭാ രൂപീകരണത്തില്‍ ഗവണ്‍മെന്റിനെയും പ്രതിപക്ഷത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള ഹര്‍ത്താല്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തീരാദുരിതമാണ് ഉണ്ടാക്കുന്നതെന്നും 24 മണിക്കൂര്‍ മുമ്പെങ്കിലും വിവരം നല്‍കാന്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments