Latest NewsNewsIndia

ലാലുവിന് ജയിലിലെ സുഖം പോരെന്ന് പരാതി : കോടതിയുടെ മറുപടി

റാഞ്ചി: ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേക്കു അയക്കാന്‍ തീരുമാനിച്ച്‌ സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ്ങ്. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ല എന്ന് ലാലു പ്രസാദ് അറിയിച്ചതിനെത്തുടര്‍ന്നാണ് സിങ്ങ് അങ്ങനെയൊരു അഭിപ്രായം ഉന്നയിച്ചത്. മൃഗ സംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസില്‍ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ച പ്രതിയാണ് ലാലു പ്രസാദ് യാദവ്. ദിയോഗര്‍ ട്രഷറിയില്‍ നിന്നും പണം വെട്ടിച്ച കേസിലാണ് ലാലു അടക്കം 20 പേരെ കോടതി ശിക്ഷിച്ചത്.

പിന്നീട് 5 വര്‍ഷത്തില്‍ നിന്നും 3.5 വര്‍ഷത്തേയ്ക്കു ശിക്ഷ കുറച്ചിരുന്നു. ജയില്‍ നിയമങ്ങളെ തെറ്റിച്ച്‌ അത്തരം സന്ദര്‍ശനങ്ങള്‍ നടത്താനകില്ലെന്നും അതിനാലാല്‍ ഓപ്പണ്‍ ജയിലിലേക്കു മാറ്റാമെന്നുമാണ് ജഡ്ജി പറഞ്ഞത്. തുടര്‍ന്ന ജയിലില്‍ തന്നെ സാധാരണക്കാരനെ പോലെയാണു കണക്കാക്കുന്നതെന്നും ലാലു കോടതിയെ അറിയിച്ചു. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെ ആണെന്നായിരുന്നു കോടതിയുടെ മറുപടി. തന്റെ ശിക്ഷ 2.5 വര്‍ഷമായി കുറയ്ക്കണമെന്നും ലാലുപ്രസാദ് കോടതിയെ അറിയിച്ചു. എന്നാല്‍ അത്തരത്തില്‍ നടപടികള്‍ എടുക്കാന്‍ സാധിക്കില്ലെന്നു കോടതി പറഞ്ഞു.

അതേ സമയം യാദവിനെ പരിചരിക്കാന്‍ ജയിലില്‍ കടന്നുകൂടിയ രണ്ടു സഹായികള്‍ക്കും ജാമ്യം അനുവദിച്ചു. ലക്ഷ്മണ്‍ മാഹാതോ, മദന്‍ യാദവ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരായ കേസ് വ്യാജമാണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും എതിരെ പരാതി നല്‍കിയ സുമിത് യാദവ്, മദന്‍ യാദവിന്റെ ബന്ധുവാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button