Latest NewsNewsInternational

ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണം നടത്താന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിനെതിരെ പാകിസ്ഥാന്‍. സൈനിക ആവശ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ വാദം. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ നൂറാമത് ഉപഗ്രഹവുമായിട്ടാണ് പിഎസ്‌എല്‍വിസി-40 ബഹിരാകാശത്തേക്കു കുതിച്ചത്. എന്നാല്‍ പ്രാദേശിക സ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്ന വിധം ഇവയൊന്നും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പ്രസ്താവിച്ചു. പിഎസ്‌എല്‍വി സി40 വിക്ഷേപണ വാഹനത്തിലാണ് കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെയുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.

ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ പിഎസ്‌എല്‍വി സി40 വിക്ഷേപിച്ചു. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button