കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 വാഹനങ്ങള്‍ കട്ടപ്പുറത്ത്. നശിക്കുന്നത് 20 കോടിയിലധികം രൂപ വിലമതിക്കുന്ന വാഹനങ്ങള്‍. കൊച്ചി കോര്പ്പറേഷന് മാലിന്യ നീക്കത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 ല്‍ അധികം വാഹനങ്ങളാണ് ഇപ്പോള്‍ കട്ടപ്പുറത്ത് കിടക്കുന്നത്. ഇതിലൂലെ 20 കോടിയിലധികം രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് വെറുതെ റോഡരുകില്‍ കിടന്ന് നശിക്കുന്നത്.
കൂടാതെ നഗരത്തിലെ മാലിന്യം നീക്കം ചെയ്യാനായി 2013 ല്‍ വാങ്ങിയ 10 കോപാക്റ്റ് റഫ്യൂസറുകളും 42 മിനിടിപ്പറുകളും 2 ജെ.സി.ബിയും മാസങ്ങളായി തകരാറിലാണ്. എന്നാല്‍ ഇവയൊന്നും ശരിയാക്കാതെ തന്നെ അത് അവിടെ കേടുപാടുകള്‍ പറ്റി കിടക്കുമ്പോള്‍ ഇവയ്ക്ക് പകരം പ്രതിദിനം 50 ല്‍ അധികം വാഹനങ്ങളാണ് വാടകയ്ക്ക് എടുക്കുന്നത്.
അതുകൂടാതെ 100 ല്‍ അധികം വാഹനങ്ങളാണ് ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്നത്. അതേസമയം നഗരസഭ വാങ്ങിയ ചല വാഹനങ്ങള്‍ എവിടെയാണുള്ളതെന്നുപോലും ഇപ്പോള്‍ കൃത്യമായി അറിയില്ല. കഴിഞ്ഞ രണ്ടുവര്‍ഷവും വാഹനങ്ങളുടെ വാടകയിനത്തില്‍ തന്നെ വലിയ തുകയാണ് ചിലവഴിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments