പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യുഹത്തിനു നേര്‍ക്ക് ആക്രമണം. മുഖ്യമന്ത്രി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരില്‍ ചിലര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ബക്സറിലെ നന്ദനിലാണ് ‘വികാസ് സമീക്ഷ യാത്ര’യ്ക്കിടെയാണ് ആക്രമണം.
കഴിഞ്ഞ മാസവും നിതീഷ് കുമാറിനു നേര്‍ക്ക് കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments