പുതുവര്‍ഷം പിറന്ന് പത്ത് ദിവസം തികഞ്ഞപ്പോഴേക്കും നിരവധി ബലാത്സംഗ വാര്‍ത്തകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലാത്സംഗത്തില്‍ നിന്നും പെണ്‍കുട്ടികള്‍ എന്ന് മോചിതരാകുമെന്നാണ് പലരും ഉന്നയിക്കുന്ന സംശയം. നിയമവും കോടതിയും ഒക്കെ ഉണ്ടെങ്കിലും ഇത്തരക്കാരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടാകുന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് പെണ്‍കുട്ടികള്‍ തന്നെ ശക്തിയാര്‍ജ്ജിച്ച് വരുന്നത്.
ബലാത്സംഗത്തില്‍ നിന്നും രക്ഷനേടാനുള്ള അടിവസ്ത്രം നിര്‍മ്മിച്ചിരിക്കുകയാണ് ഒരു പെണ്‍കുട്ടി. ഉത്തര്‍പ്രദേശ് കാരിയായ സീനു കുമാരി എന്ന പെണ്‍കുട്ടിയാണ് ഇത്തരമൊരു അടിവസത്രം കണ്ട് പിടിച്ചത്.
ആരെങ്കിലും പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അടിവസ്ത്രം മൂര്‍ച്ഛയെയും വെടിയുണ്ടയെയും പ്രധിരോധിക്കുന്ന ഒന്നായി മാറുമെന്നാണ് സീനു പറയുന്നത്. മാത്രമല്ല അടിവസ്ത്രത്തില്‍ എമര്‍ജന്‍സി കോള്‍ ബട്ടണും കോമ്പിനേഷന്‍ ലോക്ക് സൗകര്യവുമുണ്ട്.
അടിവസ്ത്രത്തിലെ ജിപിഎസ് സംവിധാനം പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്താന്‍ പോലീസിനെയും കുടുംബാംഗങ്ങളെയും സഹായിക്കും. അടിവസ്ത്രത്തിലെ വീഡിയോ ക്യാമറ ഉപദ്രവിക്കുന്നയാളുടെ മുഖം പകര്‍ത്തും. ഇത് കുറ്റവാളിയെ ഉടനെ കണ്ടെത്താന്‍ സഹായിക്കും. ഒറ്റക്ക് സഞ്ചരിക്കുമ്പോള്‍ മാത്രം ഈ അടിവസ്ത്രം ധരിച്ചാല്‍ മതിയെന്നും സീനു പറയുന്നു. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന് ഇത് അയച്ച് കൊടുത്തിട്ടുമുണ്ട്.
Post Your Comments