90 ശതമാനം പുരുഷന്മാരും സ്ത്രീ സൌന്ദര്യം ആസ്വദിക്കുന്നവരാണ് അതും നല്ല രീതിയില്‍ മാത്രം. സൌന്ദര്യ ആസ്വാദനം അത്ര തെറ്റല്ല. എന്നാല്‍ അത് അതിരു വിടുകയും അശ്ലീല ചിന്തയോടെ നോക്കുകയും ചെയ്യുമ്പോഴാണ് അത് തെറ്റിലേയ്ക്ക് മാറുന്നത്. അങ്ങനെയുള്ള പുരുഷന്മാര്‍ ചുരുക്കമേ കാണൂ. ആദ്യമേ പറയട്ടെ, ഇത് പുരുഷന്മാരുടെ പൊതുസ്വാഭാവത്തില്‍ പെട്ട ഒന്നാണ്. പ്രകൃതിദത്തമെന്നു പറയാം.
വളരെക്കുറച്ചു പേര്‍ മാത്രമേ ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നുള്ളൂ. പ്രകൃത്യാ ഉള്ള സ്വഭാവം. ഒരു ദുരുദ്ദേശ്യവുമില്ലെന്നു തന്നെ വരാം. ചിലരുണ്ട്, തന്റെ പങ്കാളിയെ ദേഷ്യത്തിലാക്കാന്‍ വേണ്ടി മാത്രം ഇത്തരം ശീലം കൊണ്ടു നടക്കുന്നവര്‍. തന്റെ പങ്കാളിയുടെ ദേഷ്യം കാണാന്‍ ഒരു രസം, അല്ലെങ്കില്‍ വഴക്കടിച്ചിരിയ്ക്കുമ്പോള്‍ പങ്കാളിയെ മനപൂര്‍വും അസൂയപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നവര്‍ വിരളമല്ല.
സ്ത്രീ സൗന്ദര്യം ആസ്വദിയ്ക്കുന്നത് മിക്കവാറും പുരുഷന്മാരുടേയും സ്വഭാവമാണ്. പല പുരുഷന്മാരും വിവാഹശേഷവും, എന്തിന് ഭാര്യ കൂടെയുള്ളപ്പോള്‍ പോലും മറ്റു സ്ത്രീകളെ നോക്കാന്‍ മടിക്കാറില്ല. ഇതിന്റെ പേരില്‍ വഴക്കുണ്ടായാല്‍ പോലും രഹസ്യമായെങ്കിലും ഇത്തരം സ്വഭാവം തുടരുന്ന പുരുഷന്മാരുണ്ട്. മറ്റു സ്ത്രീകളെ നോക്കുന്ന പുരുഷന്മാരുടെ മനശാസ്ത്രം എന്തെന്ന് അറിഞ്ഞോളൂ. സൗന്ദര്യാരാധകരായ പുരുഷന്മാര്‍ ഇതു ചെയ്യുന്നതു ശീലമാണ്.
പ്രത്യേകിച്ചു തന്റെ പങ്കാളിയേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീയെങ്കില്‍. ദുരുദ്ദേശ്യത്തോടുകൂടി മറ്റു സ്ത്രീകളെ നോക്കുന്നവരുമുണ്ട്. മറ്റു സ്ത്രീകളെ നോക്കി കൊതി തുള്ളുന്നവര്‍ അവര്‍ അധികം കാണാന്‍ വഴിയില്ല എന്നത് മറ്റൊരു സത്യവും. സ്വന്തം പങ്കാളിയില്‍ തൃപ്തരല്ലാത്ത പുരുഷന്മാരുടെ സ്വഭാവം കൂടിയാണിത്. തന്റെ ഭാര്യയോടുള്ള ദേഷ്യവും അടുപ്പക്കുറവും വൈരാഗ്യവുമെല്ലാം മറ്റു സ്ത്രീകളെ നോക്കിത്തീര്‍ക്കുന്ന ഒരു ചെറിയ വിഭാഗവുമുണ്ട്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments