Latest NewsKerala

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ആത്മഹത്യ ശ്രമം ;. യു​വ​തി​ രക്ഷപെട്ടു ; അ​ഞ്ചു​വ​യ​സു​ള്ള മ​ക​ൻ മരിച്ചു

തൃശൂര്‍: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ആത്മഹത്യ ശ്രമം . യു​വ​തി​ രക്ഷപെട്ടു അ​ഞ്ചു​വ​യ​സു​ള്ള മ​ക​ൻ മരിച്ചു. തൃ​ക്കൂ​ർമേ​ക്ക​ട്ടിയിൽ ശി​വ​ദാ​സി​ന്‍റെ മ​ക​ൻ ആദർശ് (ആദി) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ അഞ്ചോടെയാണ് സം​ഭ​വം. ശി​വ​ദാ​സ​നും ഭാ​ര്യ അ​ശ്വ​തി​യും ഓട്ടിസം ബാധിതനായ മകനും മാത്രമാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് പു​ല​ർ​ച്ചെ അ​ശ്വ ​തി മ​ക​നെ എ​ടു​ത്ത് കു​ള​ത്തി​ൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ഭ​ർ​ത്താ​വ് ശി​വ​ദാ​സ​നും പു​റ​കെ കു​ള​ത്തി​ലേ​ക്ക് ചാ​ടി. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ശി​വ​ദാ​സ​നെ​യും അ​ശ്വ​തി​യെ​യും കു​ള​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ചെങ്കിലും മകനെ കണ്ടെത്തിയില്ല.

Read alsoനൂറുകണക്കിന് ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഗാനം ഇതാണ്

തുടർന്ന് വിവരം അറിഞ്ഞെത്തിയ പു​തു​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ആദർശിന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ശി​വ​ദാ​സ​നെയും ഭാ​ര്യ അ​ശ്വ​തി​യെ​യും പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെന്നും മേൽനടപടികൾ സ്വീകരിച്ചതായും പോലീസ് പറഞ്ഞു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button