തൃശൂര്‍: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ശ്രമം . യുവതി രക്ഷപെട്ടു അഞ്ചുവയസുള്ള മകൻ മരിച്ചു. തൃക്കൂർമേക്കട്ടിയിൽ ശിവദാസിന്റെ മകൻ ആദർശ് (ആദി) ആണ് മരിച്ചത്. പുലർച്ചെ അഞ്ചോടെയാണ് സംഭവം. ശിവദാസനും ഭാര്യ അശ്വതിയും ഓട്ടിസം ബാധിതനായ മകനും മാത്രമാണ് വാടക വീട്ടിൽ താമസിച്ചിരുന്നത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് പുലർച്ചെ അശ്വ തി മകനെ എടുത്ത് കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഭർത്താവ് ശിവദാസനും പുറകെ കുളത്തിലേക്ക് ചാടി. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശിവദാസനെയും അശ്വതിയെയും കുളത്തിൽ നിന്ന് രക്ഷിച്ചെങ്കിലും മകനെ കണ്ടെത്തിയില്ല.
Read also ; നൂറുകണക്കിന് ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഗാനം ഇതാണ്
തുടർന്ന് വിവരം അറിഞ്ഞെത്തിയ പുതുക്കാട് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ആദർശിന്റെ മൃതദേഹം കണ്ടെടുത്തത്. ശിവദാസനെയും ഭാര്യ അശ്വതിയെയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മേൽനടപടികൾ സ്വീകരിച്ചതായും പോലീസ് പറഞ്ഞു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments