Latest NewsNewsInternational

നൂറുകണക്കിന് ആളുകളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഗാനം ഇതാണ്

ഉള്ളിൽ അടക്കിവെച്ച വികാരങ്ങളെ പുറംതള്ളാൻ കലാസൃഷ്ടികൾക്ക് കഴിയും. നമ്മുടെ ഉള്ളിൽ അടക്കിവെച്ച വികാരങ്ങളെയാണ് ഇതിലൂടെ പുറംതള്ളുന്നത്. കതാർസിസ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ ഏറ്റവും കൂടുതലായി നടക്കുന്നത് പാട്ടിലൂടെയാണ്. 1993 ൽ ഇറങ്ങിയ ഒരു ഗാനം നിരവധി പേരുടെ ജിവനാണ് എടുത്തിരിക്കുന്നത്. റെസ്യൂ സെരെസ്സ് എന്ന ഹംഗറിക്കാരനായ പിയാനോ വായനക്കാരൻ 1933ൽ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഗ്ലൂമി സൺഡേ. റെസ്യൂ സെരെസ്സിന്റെ വരികളെ, പിന്നീട് ഹംഗറിക്കാരൻ തന്നെയായ കവി ലെയ്‌സിയോ ജെയ്‌വോൻ കൂടുതൽ തീവ്രമായ വാക്കുകളാൽ മാറ്റിയെഴുതി.

കൃത്യമായി പറഞ്ഞാൽ നൂറോളം പേരുടെ ജീവൻ ! ഗ്ലൂമി സൺഡേ എന്ന ഗാനമാണ് നിരവധി പേരെ ആത്മഹത്യയിലേക്ക് നയിച്ച ആ ഗാനം. മരണങ്ങൾ തുടർക്കഥയായതോടെ ഹംഗറി ഗാനം നിരോധിച്ചു. എന്നാൽ ഗ്ലൂമി സൺഡേ ആത്മഹത്യകൾ അവടിംകൊണ്ടൊന്നും അവസാനിച്ചില്ല. ഗാനത്തിന്റെ ചുവടുപിടിച്ച് ലോകമെമ്പാടും ആത്മഹത്യകൾ കൂടിവന്നു. വീയന്നയിൽ ഗ്ലൂമി സൺഡേയുടെ മ്യൂസിക്ക് ഷീറ്റ് ചുരുട്ടി പിടിച്ചുകൊണ്ട് ഒരു സ്ത്രീ മുങ്ങി മരിച്ചു. ലണ്ടണിൽ പാട്ട് തുടരെ തുടരെ കേട്ട സ്ത്രീ മയക്കുമരുന്ന് അധികമായി കഴിച്ച് ആത്മഹത്യ ചെയ്തു.

ഒരു തവണ ക്ലബിൽ ഈ ഗാനം പ്ലേ ചെയ്യാൻ ആവശ്യപ്പെട്ട ശേഷം ആ യുവാവ് ക്ലബിന് പുറത്തുപോയി വെടിവെച്ച് മരിച്ചു. 1968 ൽ ഗാനത്തിന്റെ രചയിതാവ് സെരസ്സ് തന്നെ ജനൽ വഴി ചാടി ആത്മഹത്യ ചെയ്തു. ഗാനവുമായി ബന്ധപ്പെട്ട് ആദ്യത്തെ ആത്മഹത്യ നടക്കുന്നത് 1935 ലാണ്. ബുഡാപെസ്റ്റിലെ ഒരു ചെരുപ്പുകുത്തി ഗാനത്തിന്റെ വരികളെഴുതിവെച്ച് ആത്മഹത്യ ചെയ്തതോടെയാണ് ഗാനവും ശോകമൂകമാർന്ന ഈണവുമെല്ലാം ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് സെരസ്സിന്റെ പ്രതിശ്രുധ വധുവിഷം കഴിച്ച് മരിച്ചു.

അവരുടെ ആത്മഹത്യ കുറിപ്പിൽ എഴുതിവെച്ചത് രണ്ടേ രണ്ട് വാക്ക് ‘ ഗ്ലൂമി സൺഡേ’. ഗ്ലൂമി സൺഡേയ്ക്ക് ഒട്ടേറെ കവറുകളും പുറത്തുവന്നിട്ടുണ്ട്. സാറാ വോഗ്, ജോർക്, എൽവിസ്, സിനീഡ് എന്നിങ്ങനെ നിരവധി പേരാണ് കവർ പുറത്തിറക്കിയത്. കൂട്ടത്തിൽ ബില്ലി ഹോളിഡേയുടെ കവറാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഹംഗേറിയൻ സൂയിസൈഡ് സോങ്ങ് എന്നും പേരുള്ള ഈ ഗാനം ഹംഗറിക്ക് പുറമെ അമേരിക്ക ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളും ബിബിസി, വിവിധ റേഡിയോകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button