യൂറോപ്യന്‍ നാടുകളിലെ കുടി വെള്ള നിലവാരത്തിലുള്ള ബോട്ടില്‍ഡ് വാട്ടര്‍ ഇപ്പോള്‍ കേരളത്തിലും. രണ്ടു പതിറ്റാണ്ടിലേറെയായി ഗള്‍ഫ് നാടുകളില്‍ ‘റൊമാന വാട്ടര്‍’ എന്ന പേരില്‍ പ്രചാരമാര്‍ജ്ജിച്ച മിനെറല്‍ വാട്ടര്‍ ബ്രാന്‍ഡ് ഇനി മുതല്‍ കേരളത്തിലും ലഭ്യമാകും. ‘റൊമാന വാട്ടറി’ ന്റെ വില്‍പ്പനോത്ഘാദനം ഇന്ന് തിരുവനന്തപുരത്ത് ശ്രീ. എൻ കെ പ്രേമചന്ദ്രൻ എം പി നിര്‍വ്വഹിച്ചു.
ഡോ. ശശി തരൂർ മുഖ്യാതിഥിയായ ചടങ്ങില്‍ , ചലച്ചിത്ര താരം കൊല്ലം തുള സി, റൊമാന ഗ്രൂപ്പ് ചെയർമാൻ പ്രദീപ് കുമാർ എന്നിവര്‍ സന്നിഹിതരായിരുന്നു.
‘മലയാളികൾക്ക് ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കു കയാണ് റോമാനയുടെ ലക്ഷ്യമെന്നു ഉത്ഘാടന പ്രസംഗ വേളയില്‍ റോമാനാ വാട്ടര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഗള്‍ഫിലെ കുടി വെള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രദീപ് കുമാറിന്റെ ഇന്ത്യയിലെ ആദ്യ ചുവടു വയ്പ്പാണ് ഇത്.
‘സീറോ വേസ്റ്റ് പദ്ധതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന റൊമാന വാട്ടറിന്റെ വിതരണം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായും പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ശുദ്ധമായ കുടിവെള്ളം മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ റൊമാനയ്ക്ക് കഴിയട്ടെ എന്ന് , ഡോ..ശശി തരൂര്‍ എം പി അഭിപ്രായപെട്ടു. ‘
ഗുണനിലവാരത്തിൽ യാതൊരുവിത വിട്ടുവീഴ്ച്ചകളും ചെയ്യാത്ത റൊമാനയുടെ കേരളത്തിലേക്കുള്ള വരവിനെ , എൻ കെ പ്രേമചന്ദ്രൻ എം പി സ്വാഗതം ചെയ്തു.റൊമാന വാട്ടറി’ന്റെ ആദ്യ കാര്‍ട്ടന്‍ നടന്‍ കൊല്ലം തുളസിയ്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ കുടിവെള്ള ഉത്പാദനത്തിനായി തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറി കൂടാതെ ഭാവിയില്‍ കൂടുതല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുറക്കുമെന്നും അത് വഴി കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും റൊമാന വാട്ടര്‍ കമ്പനി പ്രത്യാഷിക്കുന്നതായി പ്രദീപ് കുമാര്‍ അറിയിച്ചു.
250 ml കപ്പുകളിലും 500 ml, 1 litre, 1.5 litre, 2 litre ബോട്ടിലുകളിമായി റൊമാന വാട്ടര്‍ കേരളത്തിലും തമിഴ് നാട്ടിലെ ചെന്നൈ ഉള്‍പ്പെടുന്ന നാല് ജില്ലകളിലും ബാംഗ്ലൂരിലും ഉടൻ ലഭ്യമാകും.
Post Your Comments