Latest NewsNewsIndia

കഴിഞ്ഞ വര്‍ഷം കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ; കണക്കുകള്‍ ഇങ്ങനെ

ജമ്മു കശ്മീര്‍: കഴിഞ്ഞ വര്‍ഷം കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് 138 പാക് സൈനികരെ. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കൈയേറി പ്രകോപനമില്ലാതെ ആക്രമണം നടത്തിയ 138 പാക്കിസ്ഥാന് സൈനികരെയാണ് ഇന്ത്യ വധിച്ചത്. കൂടാതെ 155 പാക് സൈനികര്‍ക്ക് സാരമായി പരിക്കേറ്റു. അതേസമയം പാക്കിസ്ഥാന്റെ തിരിച്ചടിയില്‍ ഇന്ത്യക്ക് നഷ്ടമായത് 28 ധീര ജവാന്മാരെയും. കൂടാതെ 70 ഇന്ത്യന്‍ സൈനികര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

റിപ്പോര്‍ട്ടുകളനുസരിച്ച് 2017 ല്‍ പാക്ക് സൈന്യം 860 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. എന്നാല്‍ ഇന്ത്യയുടെ ഈ കണക്കുകള്‍ പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. തന്നെയുനല്ല സാധാരണയായി തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു എന്ന് പാക്കിസ്ഥാന്‍ സമ്മതിക്കാറില്ല എന്നും പകരം സാധാരണ ജനങ്ങളെ ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കി എന്ന് പ്രചരിപ്പിക്കാരാണ് പതിവെന്നും ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയിട്ടുണ്ട്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button