അലഹബാദ്: ഫോണിലൂടെ മൂന്ന് പ്രാവശ്യം തലാക്ക് ചൊല്ലി ഭര്‍ത്താവ് ഒഴിവാക്കിയ സ്ത്രീ സഹായമ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം അയച്ചു. ദിവസങ്ങള്‍ മുമ്പ് തന്നെ ഭര്‍ത്താവ് ഫോണിലൂടെ തലാക്ക് ചൊല്ലിയെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് 35കാരിയായ റോസി ബീഗം നിവേദനം അച്ചത്.
17 വര്‍ഷം മുമ്പാണ് റോസി ബീഗവും മുഹമ്മദ് സൊഹ്‌റാബ് അലിയസ് അസ്ലവും വിവാഹിതരാകുന്നത്. ഞായറാഴ്ച റോസിയെ ഫോണ്‍ വിളിച്ച് അസ്ലം തലാക്ക് ചൊല്ലുകയും ഇവരുടെ മൂന്ന് കുട്ടികളെ എടുത്തുകൊണ്ട് പോവുകയുമായിരുന്നു.
അസ്ലമിനെതിരെ നടപടി എടുക്കണമെന്നും കുട്ടികളെ തനിക്ക് തിരികെ ലഭിക്കാനുള്ള സഹായം ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചാണ് സ്ത്രീ പ്രധാനമന്ത്രിക്ക് നിവേദനം എഴുതിയത്. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുകയാണെന്നും വ്യഭിചാരത്തിന് നിര്‍ബന്ധിക്കുന്നെന്നും കത്തില്‍ പറയുന്നു.
അസ്ലമില്‍ നിന്നും യാതൊരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ല. അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഭര്‍ത്താവിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും റോസി പറയുന്നു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments