KeralaIndiaNews

തലാഖ് ചൊല്ലാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്: ഷിയാ പേഴ്സണല്‍ ലോ ബോര്‍ഡ്

ലഖ്നൗ: മുസ്ലീം വിവാഹ-വിവാഹമോചന വ്യവസ്ഥകള്‍ക്ക് ബദല്‍ നിര്‍ദേശങ്ങളുമായി ഷിയാ പേഴ്സണല്‍ ലോ ബോര്‍ഡ്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമോ എന്നതില്‍ സുപ്രീംകോടതിയില്‍ വാദം നടക്കുന്നതിനിടയിലാണ് ഷിയാ ബോര്‍ഡ് ബദര്‍ നിര്‍ദേശങ്ങളുമായി എത്തിയിരിക്കുന്നത്.പുരുഷനെ പോലെ സ്ത്രീകള്‍ക്കും വിവാഹമോചനം ആവശ്യപ്പെടാന്‍ പൂര്‍ണാവകാശം നര്‍കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.

മൂന്ന് തവണ തലാഖ് ചൊല്ലിയാല്‍ വിവാഹമോചനം അനുവദിക്കാന്‍ സാധിക്കില്ലെന്നും ബോര്‍ഡ് അംഗം മൗലാന യാസൂബ് അബ്ബ പറഞ്ഞു.
പുരുഷന്‍ മാത്രം തലാഖ് ചൊല്ലിയാല്‍ വിവാഹമോചനം ലഭിക്കില്ല.സ്ത്രീയും പുരുഷനും ഒന്നിച്ച്‌ വിവാഹ മോചനത്തിനായി എത്തിയാല്‍ മാത്രമേ അതിന് നിമയസാധുത നല്‍കാന്‍ സാധിക്കൂ എന്നാണ് പറയുന്നത്. മുത്തലാഖ് പ്രശ്നത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ഷിയാ ബോര്‍ഡ് പറഞ്ഞു.

തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിൽ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അത്തരം വിവാഹമോചനം അനുവദിക്കണമെന്ന് സത്യവാങ് മൂലത്തിൽ പറഞ്ഞിരുന്നു.മുസ്ലിം വ്യക്തി നിയമയത്തില്‍ ഇടപെടല്‍ നടത്താനും മാറ്റങ്ങള്‍ വരുത്താനും കോടതിയ്ക്ക് അധികാരമില്ലെന്നും രാജ്യത്ത് പ്രസ്തുത നിയമം നിലനില്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അനുവാദത്തോടെയാണെന്നും ഇതിനെതിരയുള്ള നീക്കങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയതിനെ തുടർന്നാണ് ഷിയാ പേഴ്സണൽ ബോർഡ് അഭിപ്രായം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button