KeralaNewsIndia

ഭൂരിപക്ഷ മത വ്യക്തി നിയമങ്ങളും പരിഷ്കരിക്കണം; ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് ; സിപിഎം

 

ന്യൂഡല്‍ഹി: മുത്തലാഖ് ഉൾപ്പെടെ സ്ത്രീവിരുദ്ധ വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കുന്നതുപോലെ ഭൂരിപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ സംബന്ധിക്കുന്ന വ്യക്തിനിയമങ്ങളും പരിഷ്‌കരിക്കണമെന്ന് സിപിഎം. മുത്തലാഖിന്റെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിടുകയാണെന്ന വാദവും സിപിഎം നിരത്തുന്നു.മുത്തലാഖ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പുറത്തിറക്കിയ സിപിഎം പി ബി യുടെ വാര്‍ത്താക്കുറിപ്പിലാണ്സര്‍ക്കാര്‍ നീക്കത്തെ വര്‍ഗീയമായി ചിത്രീകരിച്ചിരിക്കുന്നത്.

ഹിന്ദുസമുദായത്തിലെ സ്ത്രീകളെ സംബന്ധിക്കുന്ന വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സ്ത്രീ സമത്വമല്ലെന്ന് വേണം കരുതാനെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.തലാഖ് പോലെ ഏകപക്ഷീയമായ സ്ത്രീവിരുദ്ധ പ്രാകൃത നിലപാടുകളെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും എന്നാൽ ഏകീകൃത സിവിൽ കോഡ് അടിച്ചേല്‍പിക്കാനുളള നീക്കം സ്ത്രീകളുടെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും പിബി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button