Latest NewsIndiaNews

വാട്സാപ്പിലൂടെ തലാഖ്

ന്യൂഡൽഹി: വാട്സാപ്പിലൂടെ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതായി ഭാര്യയുടെ പരാതി. അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ (എഎംയു) സംസ്കൃത വിഭാഗം പ്രഫസറായ ഖാലിദ് ബിൻ യൂസുഫാണ് വാട്സാപ്പിലൂടെ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയതായി ഭാര്യ യാസ്മിൻ പരാതി നൽകിയത്. അടുത്തമാസം 11നകം നീതി ലഭിച്ചില്ലെങ്കിൽ മൂന്നു കുട്ടികൾക്കൊപ്പം എഎംയു വൈസ് ചാൻസലർക്കു മുൻപാകെ ജീവനൊടുക്കുമെന്നും അവർ പറഞ്ഞു.

തലാഖ് ആദ്യം വാട്സാപ്പിലും പിന്നീട് എസ്എംഎസ് മുഖേനയുമാണ് നൽകിയതെന്നാണു യാസ്മിൻ പറയുന്നത്. എന്നാൽ, യാസ്മിനെ രണ്ടു പ്രമുഖർക്കൊപ്പം നേരിൽ കണ്ടാണു തലാഖ് ചൊല്ലിയതെന്നും പിന്നീടാണു ഫോൺ മുഖേന സന്ദേശം അയച്ചതെന്നും ഖാലിദ് പറഞ്ഞു. സുപ്രീംകോടതി എസ്എംഎസ്, വാട്സാപ്പ് എന്നിവ മുഖേന തലാഖ് ചൊല്ലുന്നതു നിരോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button