Latest NewsNews

അവിഹിതം: പ്രവാസി യുവാവ് ഭാര്യയെ വാട്സ്ആപ്പിലൂടെ മൊഴിചൊല്ലി

കരേലി•28 കാരനായ പ്രവാസി യുവാവ് ഇന്ത്യയിലുള്ള ഭാര്യയെ വാട്സ് ആപ്പിലൂടെ മൊഴിചൊല്ലിയതായി പരാതി. സൗദി അറേബ്യയില്‍ താമസിക്കുന്ന ആരിഫ്‌ ആണ് ഭാര്യയ്ക്ക് അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് വാട്സ്ആപ്പ് വോയ്സ് മെസേജിലൂടെ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. 2009 ലാണ് ദമ്പതികള്‍ വിവാഹിതരായത്.

ആരിഫ് തന്നെയും തന്റെ കുടുംബത്തെയും നിരന്തരം ശല്യം ചെയ്തിരുന്നതായി യുവതി പറയുന്നു. തന്റെ പിതാവ് ജീവിച്ചിരുന്ന സമയത്ത് ആരിഫ്‌ അദ്ദേഹത്തെ വിളിച്ച് തന്നെ പീഡിപ്പിക്കുന്ന വിവരം അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെയും സഹോദരങ്ങളുടെയും നിരന്തര പീഡനം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏല്‍ക്കേണ്ടി വന്നിട്ടും താന്‍ ബന്ധം തുടരാന്‍ ശ്രമിക്കുകയായിരുന്നു. താനൊരു ദരിദ്രകുടുംബത്തില്‍പ്പെട്ടവള്‍ ആയതിനാലാണ് ഭര്‍ത്താവും സഹോദരങ്ങളും ഉപദ്രവിച്ചിരുന്നതെന്നും നസിയ (യഥാര്‍ത്ഥ പേരല്ല) പറയുന്നു.

You may also like: ആര്‍ക്കും കയറിച്ചെല്ലാം സന്ദേശങ്ങള്‍ വായിക്കാം : വാട്സ്ആപ് ഗ്രൂപ്പ് സുരക്ഷിതമല്ല

2017 ഡിസംബര്‍ 18 നാണ് യുവതിയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധം ആരോപിച്ച് ആരിഫ്‌ വോയ്സ് മെസേജ് അയക്കുന്നതും തുടര്‍ന്ന് മുത്തലാക്ക് ചൊല്ലുന്നതും.

തുടര്‍ന്ന് നസിയ അമ്മായിയച്ഛന്‍ മൊഹമ്മദ്‌ യൂനുസിനെ വിളിച്ച് കാര്യം പഞ്ഞെങ്കിലും അദ്ദേഹം മകന്റെ ഭാഗം നില്‍ക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. 30,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ഇയാള്‍ അറിയിച്ചു.

ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയേയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button