Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ തിളങ്ങുന്നു

കോട്ടയം: കെഎസ്‌ആര്‍ടിസി ബസുകൾ പുതുവർഷത്തിൽ തിളങ്ങുന്നു.ബസുകളുടെ ബോഡി നിര്‍മ്മാണം പുരോഗമിക്കുന്നത് കോട്ടയത്ത് അയര്‍ക്കുന്നം അമയന്നൂരിലെ കൊണ്ടോടി വര്‍ക്ക്ഷോപ്പിലാണ്. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച്‌ സെപ്റ്റംബറിലാണ് കെഎസ്‌ആര്‍ടിസി ചെയ്സും ബോഡിയുള്‍പ്പെടെയുള്ള ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ച്‌ ദര്‍ഘാസ് ക്ഷണിച്ചത്.

അശോക് ലയ്ലാന്‍ഡ് ടെന്‍ഡര്‍ പിടിച്ചു. പിന്നീട് അവര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ടിന്റെ അംഗീകാരമുള്ള കൊണ്ടോടിയെ ബോഡി നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തി. ഒരുവര്‍ഷത്തില്‍ 80 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും 20 സൂപ്പര്‍ ഫാസ്റ്റ് ബസുകളും നിര്‍മിക്കും. ഇവിടെ നിര്‍മിച്ച ആദ്യബസ് അടുത്തിടെ തിരുവനന്തപുരത്തുനിന്ന് പമ്പയ്ക്ക് സര്‍വീസ് നടത്തി.യാത്രക്കാരുടെ സുരക്ഷയ്കാണ് പുതിയ ബസുകളില്‍ മുന്‍തൂക്കം നല്‍കുന്നത്.

രണ്ടു വാതിലുകളിലും സെന്‍സര്‍ സംവിധാനവുമുണ്ട്. യാത്രക്കാര്‍ ഫുട്ബോര്‍ഡുകളില്‍ നിന്നാല്‍ വാതില്‍ അടയില്ല. ബസിന്റെ മുകളിലുള്ള എയര്‍ഹോള്‍ അത്യാവശ്യഘട്ടത്തില്‍ വാതിലുകളായും ഉപയോഗിക്കാം. കെ.എസ്.ആര്‍.ടി.സി.യുടെ പാപ്പനംകോട്, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ബസ് ബോഡി നിര്‍മാണ യൂണിറ്റുകള്‍ വലിയ സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനികളില്‍നിന്ന് ബോഡി ഉള്‍പ്പെടെയുള്ള ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

ബോഡി നിര്‍മാണം കേന്ദ്ര നിയമപ്രകാരം

കേന്ദ്രനിയമപ്രകാരം ബസിന് 11.9 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും വേണം. മൂന്നു വശങ്ങളില്‍ റൂട്ട് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ ഉണ്ടാകണം. മുന്നിലും പിന്നിലും ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍, സുരക്ഷയ്ക്കുള്‍പ്പെടെ അഞ്ച് വാതിലുകള്‍, തീപിടിക്കാത്ത 49 റെക്സിന്‍ സീറ്റുകള്‍, ഈ സീറ്റുകള്‍ തമ്മില്‍ 75 സെന്റീമീറ്റര്‍ അകലം എന്നിവ വേണം. 28 ലക്ഷം രൂപയാണ് ചെലവ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button