KeralaLatest NewsNews

കരിപ്പൂരില്‍ ഇടത്തരം വിമാന സര്‍വിസ് ആരംഭിക്കുന്നത് ജൂണിലോ ?

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇടത്തരം വിമാന സര്‍വിസ് ആരംഭിക്കുന്നത് ജൂണിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വരുന്ന ഫെബ്രുവരി – മാര്‍ച്ചിനുളളില്‍ കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനസര്‍വിസുകള്‍ക്കുള്ള അനുകൂലമായ തീരുമാനം ഡി.ജി.സി.എയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു. അനുമതി ലഭിച്ചാലും മൂന്ന് മാസം കഴിഞ്ഞ് ജൂണോടെയാകും സര്‍വിസുകള്‍ ആരംഭിക്കാന്‍ കഴിയുക.

കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഡി.ജി.സി.എക്ക് കഴിഞ്ഞ ദിവസം സമഗ്ര റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ മലബാറിലെ എം.പിമാര്‍ അടുത്തയാഴ്ച കേന്ദ്രവ്യോമയാന മന്ത്രിയെ കാണും. നിലവില്‍ സൗദി എയര്‍ലെന്‍സ് ജിദ്ദയിലേക്കും, എമിറേറ്റ്സ് ദുബൈയിലേക്കും സര്‍വിസ് നടത്താന്‍ മുന്നോട്ട് വന്നിട്ടുണ്ട്.

Read Also: യാത്രക്കാരെ വട്ടം ചുറ്റിച്ച് വിമാനത്താവളം അധികൃതർ

ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാല്‍ ആദ്യ ആറ് മാസക്കാലം പകല്‍ മാത്രമായിരിക്കും ഇടത്തരം വിമാനങ്ങളുടെ സര്‍വിസുണ്ടാവുക. പിന്നീടായിരിക്കും രാത്രി സര്‍വിസ് ആരംഭിക്കുക. കരിപ്പൂരില്‍ ഈ മാസം 15 മുതല്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും. ആറ് കോടിക്ക് അഞ്ച് രാജ്യാന്തര കമ്പനികളാണ് പ്രവൃത്തികള്‍ കരാര്‍ ഏറ്റെടുത്തത്. ഇവ ജൂണില്‍ പൂര്‍ത്തിയാവും. ഇതോടൊപ്പം തന്നെ വിമാനത്താവളത്തില്‍ 100 കോടി ചെലവില്‍ ഒരുക്കുന്ന പുതിയ ടെര്‍മിനല്‍, നിലവിലെ ടെര്‍മിനലില്‍ രണ്ട് കോടി മുടക്കിയുള്ള നവീകരണ പ്രവൃത്തികള്‍ തുടങ്ങിയവയും മെയ്മാസത്തോടെ പൂര്‍ത്തിയാകും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button