മുംബൈ: ഇന്ത്യയില്‍ ആഡംബര കാർ വിപണിയിൽ വീണ്ടും ഒന്നാമനായി മെഴ്‌സിഡീസ് ബെന്‍സ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബെന്‍സ് ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 2016-ല്‍ 13,231 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ,കഴിഞ്ഞ വര്‍ഷം 15,330 യൂണിറ്റുകളാണ് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയിൽ വിറ്റത്. 2016മായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 15.86 ശതമാനം വർദ്ധനയാണ് കമ്പനി തേടിയത്.
Read also ; നിരത്ത് കീഴടക്കാൻ കൂടുതൽ സുന്ദരനായി പുതിയ മോഡൽ ഹിമാലയൻ വരുന്നു
ഇക്കാലയളവില്‍ മുഖ്യ എതിരാളികളായ ബിഎംഡബ്യു 9800 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഔഡി 7876 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. ടാറ്റ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ 3954 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments