
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വടക്കേന്ത്യയില്‍ റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളെയാണ് പ്രധാനമായും ശൈത്യം പ്രതികൂലമായി ബാധിച്ചത്.
കനത്ത മഞ്ഞിനെ തുര്‍ന്ന് ഡല്‍ഹിയില്‍ 22 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ എത്തിച്ചേരേണ്ട 30 ട്രെയിനുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു. കാഴ്ചപരിധി 100 മീറ്റര്‍ താഴെ ആയതിനാല്‍ ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളും വൈകുന്ന സ്ഥിതിയാണുള്ളത്. കാലാവസ്ഥ മോശമായതിനാല്‍ ബിഹാറില്‍ സ്കൂള്‍ക്ക് ശനിയാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ഊഷ്മാവ് പൂജ്യത്തിനും താഴെയാണ്. ശ്രീനഗറിലെ ദാല്‍ തടാകം ഉറഞ്ഞു കിടക്കുകയാണ്. ലേ ആണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ തണപ്പുള്ള രണ്ടാമത്തെ പട്ടണം. 17.4 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments