ന്യൂഡല്‍ഹി: ഇന്ത്യന്‍ നിരത്തുകളില്‍ പശുവിന്റെ സാന്നിദ്ധ്യം നിത്യ സംഭവമാണ്. എന്നാല്‍ ഇപ്പോള്‍ റണ്‍വേയിലാണ് അവര്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. റണ്‍വേയില്‍ പശുവിനെ കണ്ടതോടെ രണ്ട് വിമാനങ്ങളുടെ ലാണ്ടിംഗ് റദ്ദാക്കി വഴിതിരിച്ച് വിടെണ്ടി വന്നിരിക്കുകയാണ്.
വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ പശു നില ഉറപ്പിച്ചതോടെ ഗള്‍ഫില്‍ നിന്നുള്ള ഒരു ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റിനും കാര്‍ഗോ ഫ്‌ളൈറ്റിനും ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് മുംബൈ വിമാത്താവളത്തിലാണ് ഇവ ലാന്‍ണ്ട് ചെയ്തത്.
കാര്‍ഗോ വശത്തെ റണ്‍േവേയില്‍ പശുകയറിയെന്നും ഉടന്‍ തന്നെ പശുവിനെ മാറ്റി നിയന്ത്രണവിധേയമാക്കിയെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ് മേഹപത്ര പറഞ്ഞു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments