തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്കായി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതിൽ തെറ്റില്ലെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് കേരളത്തിന്റെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ”പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് തിരികെ പാര്‍ട്ടി യോഗത്തിന് പോകാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. പാര്‍ട്ടി ആവശ്യത്തിന് പോകാന്‍ മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസ നിധിയിലെ ഫണ്ട് എന്ന് സി.പി.എം മനസിലാക്കണമെന്നും” രമേശ് ചെന്നിത്തല ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.
Read also ; ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച ഹെലികോപ്റ്റര്‍ യാത്രയില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ;
“മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ എടുത്തതില്‍ യാതൊരു തെറ്റുമില്ലെന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ നിലപാട് കേരളത്തിന്റെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അധികാരത്തിലിരിക്കുമ്പോള്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്ന അഹങ്കാരത്തിന്റെ സ്വരമാണിത്. പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന് തിരികെ പാര്‍ട്ടി യോഗത്തിന് പോകാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. പാര്‍ട്ടി ആവശ്യത്തിന് പോകാന്‍ മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസ നിധിയിലെ ഫണ്ട് എന്ന് സി.പി.എം മനസിലാക്കണം. ഇതില്‍ തെറ്റില്ലെങ്കില്‍ എന്തിനാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കാനുള്ള ഉത്തരവ് റദ്ദാക്കിയത് എന്ന് മുഖ്യമന്തി വ്യക്തമാക്കണം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയും ഹെലികോപ്റ്റര്‍ യാത്ര നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ബാലിശമാണ്. ഉമ്മന്‍ചാണ്ടി പാര്‍ട്ടി യോഗത്തിന് പോകാന്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിച്ചിട്ടില്ല. ജയലളിതയുടെ ശവസംസ്‌ക്കാര ചടങ്ങിന് പ്രത്യേക വിമാനത്തിലാണ് പോയതെന്ന മുഖ്യമന്ത്രി പറയുന്നതും ശരിയല്ല. അന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സാധാരണ യാത്രാ വിമാനത്തിലാണ് പോയത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. പാവങ്ങളുടെ പേരില്‍ കള്ളക്കണ്ണീരൊഴുക്കുന്ന സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് ഹെലികോപ്റ്റര്‍ യാത്രാ പ്രശ്‌നത്തില്‍ വ്യക്തമാകുന്നത്”.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments