ബെയ്ജിങ്: ചൈനയിലെ ക്രിസ്ത്യൻ പള്ളി അധികൃതർ തകർത്തു. സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പള്ളി തകർത്തത്. മതസ്വാതന്ത്ര്യം കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ള ചൈനയിൽ ഹനിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പൊലീസാണ് ഗോൾഡൻ ലാംപ്സ്റ്റാൻഡ് പള്ളി മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് തകർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
read also: ഹിന്ദു നേതാക്കളെ വധിക്കാനും ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച് കലാപമുണ്ടാക്കാനും ഡി കമ്പനിയുടെ പദ്ധതി
2009ലും നൂറിലധികം വരുന്ന പൊലീസും കൊള്ളക്കാരും ചേർന്ന് പള്ളി തകർക്കുകയും ബൈബിളുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു. ചൈനയിൽ 60 ദശലക്ഷം ക്രിസ്ത്യാനികൾ ഉള്ളതായിയാണ് കണക്കുകൾ.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments