Latest NewsIndiaNews

ട്രെയിനുകളില്‍ മൊബൈല്‍ ചാര്‍ജര്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായി

കൊച്ചി: ട്രെയിനുകളില്‍ മൊബൈല്‍ ചാര്‍ജര്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായി. പകല്‍ സമയത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ എല്ലാ ബോഗികളിലും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള യൂനിറ്റുകള്‍ ഉടന്‍ തന്നെ സ്ഥാപിക്കും. മൊബൈല്‍ ചാര്‍ജിങ് യൂനിറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുന്നതായി സീനിയര്‍ റെയില്‍വേ ഡിവിഷനല്‍ എഞ്ചിനീയര്‍ കമ്മിഷനെ അറിയിച്ചു.

Read Also: മെട്രൊ ട്രെയിനുകളില്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ട് യാത്ര ചെയ്തത് നൂറ് കണക്കിന് യുവതീ യുവാക്കള്‍ : ഇതിന് പിന്നിലെ കാരണം ഇതാണ്

പരശുറാം, ഏറനാട്, ജനശതാബ്ദി തുടങ്ങി ലക്ഷകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന തീവണ്ടികളില്‍ എ.സി കോച്ചുകളില്‍ ഒഴികെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സോക്കറ്റ് ഇല്ലെന്ന പരാതിയെ തുടര്‍ന്നാണ് കമ്മിഷന്‍ മൊബൈല്‍ ചാര്‍ജിങ് യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയത്. ഹ്രസ്വദൂര യാത്രക്കാരോടുള്ള അവകാശ ലംഘനമാണെന്ന് കാണിച്ച് കൊച്ചി നഗരസഭാ കൗസിലര്‍ തമ്പി സുബ്രഹ്മണ്യനാണ് ഇത് സംബന്ധിച്ച് കമ്മിഷന് പരാതി നല്‍കിയത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോച്ചുകളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് യൂനിറ്റുകളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായി സീനിയര്‍ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജനറല്‍ കോച്ചുകളിലും സ്ലീപ്പര്‍ കോച്ചുകളിലും യൂനിറ്റ് സ്ഥാപിക്കുമെന്നും റെയില്‍വേ ഡിവിഷനുകളിലും വര്‍ക്ക്ഷോപ്പുകളിലും ജോലികള്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button