കോട്ടയം: ബലാത്സംഗകേസില്‍ കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന് ഡയറക്ടര്‍ ജോസഫ് മാത്യു വീണ്ടും അറസ്റ്റില്‍. ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത് ജോസഫ് മാത്യു ഡയറക്ടറായിരുന്ന ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ്.
read more: ആശ്രമത്തിലെ പീഡനം : പൊലീസിനെ വെട്ടിച്ച് കടന്ന പാസ്റ്റര്‍ ഒടുവില്‍ പിടിയില്‍
ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ ചെല്‍ഡ് ലൈന്‍ കഴിഞ്ഞ വര്‍ഷം ആദ്യം ആശ്വാസ ഭവനില്‍വെച്ച് തങ്ങള്‍ നാല് പേരും ബലാത്സംഗത്തിന് ഇരയായെന്ന് മൊഴി നല്‍കിയിരുന്നു.
read more: ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോളില്ല
ചൈല്‍ഡ് ലൈന്‍ ഈ സംഭവം പാമ്പാടി പൊലീസിന് കൈമാറി. പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വീണ്ടും പരാതി വന്നതറിഞ്ഞ ജോസഫ് മാത്യു ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് അന്വേഷണം സജീവമായതോടെ പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു ശ്രീജിത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments