Latest NewsCricketSports

രഹാനയെ കളിപ്പിക്കാത്തത് കോഹ്ലിയുടെ ലോകമണ്ടത്തരമെന്ന് ക്രിക്കറ്റ് ഇതിഹാസം

കേപ്ടൗണ്‍: കേപേടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അജിങ്ക്യ രഹാനയെ കളിപ്പിക്കാതിരുന്നത് മണ്ടത്തരമായെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം അലന്‍ ഡൊണാള്‍ഡ്. രഹാനയെ പോലെ മികച്ച രീതിയില്‍ ടെസ്റ്റ് കളിക്കുന്ന താരത്തെ പുറത്തിരുത്തിയത് തന്നെ അമ്പരപ്പിച്ചെന്നും കഴിഞ്ഞ തവണ രഹാനെ നടത്തിയ മികച്ച പ്രകടനം ഇപ്പോഴും ഓര്‍മ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രഹാനയെ ടീമില്‍ ഉള്‍പ്പെടുത്താഞ്ഞത് മണ്ടത്തരമായി. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രതികരണമാണ് രഹാനെ കാഴ്ച വച്ചത്. കഴിവുള്ള താരമാണ് രഹാനെ. രഹാനെ ബഞ്ചില്‍ ഇരിക്കുന്നതും വെള്ളം കൊണ്ടുവരുന്നതും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്നും അലന്‍ ഡൊണാള്‍ഡ് പറഞ്ഞു. മാത്രമല്ല രഹാനയ്ക്ക് പകരമായി രോഹിതിനെ കളിപ്പിച്ച നടപടി പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ രഹാനയെ ഒഴിവാക്കിയതിന് കോഹ്ലിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. 13നാണ് അടുത്ത ടെസ്റ്റ്. ആദ്യ മത്സരം 72 രണ്‍സിന് ഇന്ത്യ തോറ്റിരുന്നു.

shortlink

Related Articles

Post Your Comments


Back to top button