ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. “വിവരങ്ങള്‍ ചോര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത്. പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുത്. വ്യാവസായിക വിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കാതെപോയത് ലൈസന്‍സ് രാജ് മൂലമാണെന്ന്” മന്ത്രി പറഞ്ഞു. ”യാത്ര ചെയ്യുകയെന്നത് വ്യക്തിപരമായഒരു കാര്യമാണ്. എന്നാല്‍ വിമാനം അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്രചെയ്യുമ്പോൾ എല്ലാം രേഖപ്പെടുത്തപ്പെടുന്നു. ഭക്ഷണശാലയില്‍നിന്ന് ഭക്ഷണം കഴിച്ചാലും ബില്ലായി തെളിവ് അവശേഷിക്കുന്നു. അതിനാൽ ഈ സാഹചര്യത്തില്‍ സ്വകാര്യതയ്ക്ക് അമിത പ്രാധാന്യം നല്‍കരുത്. ആരോഗ്യ വിവരങ്ങളും ബാങ്ക് രേഖകളും കര്‍ശനമായും സ്വകാര്യ വിവരങ്ങളായിരിക്കുമെന്നും നിരവധി വ്യാജ അക്കൗണ്ടുകളും വ്യാജ അധ്യാപകരെയും ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനായെന്നും” കേന്ദ്രമന്ത്രി പറഞ്ഞു.
Read also ; ആധാര്‍ നമ്പറുണ്ടെങ്കില്‍ നമ്മുടെ ബാങ്ക് ഏതാണെന്ന് വേഗം കണ്ടെത്താം; എങ്ങനെയെന്നോ?
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments