കമ്പാല•അമ്പതുകാരനായ ഉഗാണ്ടന്‍ പൗരന്‍ വച്ച് മൂന്ന് യുവതികളെ ഒരു ചടങ്ങില്‍ വച്ച് വിവാഹം ചെയ്തു. വെവ്വേറെയുള്ള വിവാഹ ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് മൊഹമ്മദ് സെമണ്ട എന്നയാള്‍ ഇവരെ ഒന്നിച്ച് വിവാഹം ചെയ്തതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
“എന്റെ ഭാര്യമാര്‍ പരസ്പരം അസൂയാലുക്കളല്ല, നല്ലത്, ഓരോരുത്തർക്കും ഒരു വീട് കിട്ടിയിട്ടുണ്ട്, ഞാന്‍ കഠിനാധ്വാനം ചെയ്ത് അവര്‍ക്ക് പിന്തുണ നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു”-മൊഹമ്മദ് പറഞ്ഞു.
You may also like:ജാതി വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി ഒരു തമിഴ് വിവാഹം; വയനാട്, കോഴിക്കോട് സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍
കമ്പാല നഗരപ്രാന്തത്തില്‍ ഭക്ഷണശാല നടത്തുകയാണ് മൊഹമ്മദ്. ഒരു വധുവുമായുള്ള വിവാഹ കരാര്‍ പുതുക്കുകയാണ് മൊഹമ്മദ് ചെയ്തത്. സലാമത് നാലുവുഗ്ഗെ എന്ന യുവതിയെ 20 വര്‍ഷം മുന്‍പാണ് മൊഹമ്മദ് വിവാഹം കഴിച്ചത്. ഇതുകൂട്ടാതെ, സഹോദരിമാരായ ജമിയോ നകായിസ (27), മസ്തുല നകായിസ(24) എന്നിവരെ വിവാഹം ചെയ്യുകയുമായിരുന്നു.
You may also like: വിവാഹം കഴിക്കാന്‍ ഏറ്റവും ഉചിതമായ പ്രായം ഇതാണ് : പുതിയ പഠനം ശരിയാണെന്ന് സമ്മതിച്ച് യുവതലമുറയും
തങ്ങളുടെ ഭര്‍ത്താവിന്റെ നന്മയെക്കുറിച്ച് നൂറു നാവാണ് യുവതികള്‍ക്ക്. തങ്ങളെ എല്ലാവരെയും ഒന്നിച്ച് വിവാഹം ചെയ്തതിന് മൊഹമ്മദിന് നന്ദി പറഞ്ഞ ആദ്യഭാര്യ, തങ്ങളെ അദ്ദേഹം വേര്‍തിരിവോടെ കാണുന്നില്ല എന്നതിന്റെ സൂചനയാണ് ഇതെന്നും പറഞ്ഞു.
Post Your Comments