Latest NewsCricketSports

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; രാഹുലിന് പകരം മുരളി വിജയ് , രോഹിത് ടീമില്‍ തുടരും

ജോഹാന്നസ്ബര്‍ഗ്: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് 13ന്‌
ജോഹാന്നസ്ബര്‍ഗില്‍ ആരംഭിക്കും. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് മറുപടി പറയാനുറച്ചാണ് ഇന്ത്യ ഇന്ന് ഗ്രൗണ്ടില്‍ ഇറങ്ങുക. ടീമില്‍ ചില മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനൊരുങ്ങുന്നത്. ഓപ്പണര്‍ ലോകേഷ് രാഹുലിനെ പുറത്തിരുത്തിയാണ് രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുക. രാഹുലിന് പകരം ധവാനൊപ്പം മുരളി വിജയ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

അതേസമയം രഹാനയെ പുറത്തിരുത്തി രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കിയത് വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിലും അഞ്ചാമനായി രോഹിത് തന്നെ കളിക്കും. ദക്ഷിബിനാഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിലൂടെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജസ്പ്രീത് ബുമ്ര രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നാണ് വിവരം. ബുമ്രക്ക് പകരം ഇഷാന്ത് ശര്‍മ്മ ടീമില്‍ ഇടം നേടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ദിവസം മഴ മുടക്കിയ ആദ്യ ടെസ്റ്റ് 72 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ബൗളേഴ്സിനെ തുണക്കുന്ന പിച്ചില്‍ അനുഭവ സമ്പന്നരായ ഇഷാന്ത് ശര്‍മ്മയേയും ഉമേഷ് യാദവിനെയും ഒഴിവാക്കിയതും വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇഷാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തി ഈ വിവാദം അവസാനിപ്പിക്കാനാണ് ടീമിന്റെ പദ്ധതി. രഹാനയെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ സംസാരങ്ങള്‍ ഇപ്പോളും തുടരുകയാണ്. ശ്രീലങ്കക്ക് എതിരെയുള്ള മത്സരത്തിലെ മികച്ച പ്രകടനമാണ് രോഹിത്തിനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പെടുത്താന്‍ കാരണം.

 

shortlink

Related Articles

Post Your Comments


Back to top button