Latest NewsNewsGulf

10000 സ്ത്രീകള്‍ സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരാകാന്‍ എത്തുന്നു

ദുബായ്: 10,000 സ്ത്രീകള്‍ സൗദിയില്‍ ടാക്‌സിയോടിക്കാന്‍ തയ്യാറായി മുന്നോട്ട്. സൗദി ഭരണകൂടം സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന നിരോധനം നീക്കുമെന്ന് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വണ്ടിയോടിക്കാന്‍ തയ്യാറായി സ്ത്രീകള്‍ മുന്നോട്ടു വന്നിരിക്കുന്നത്.

read more: സൗദി അറേബ്യ കൂടുതല്‍ ലിബറലാകുന്നു : 25 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗദിയില്‍ ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യാം : സൗദി ഭരണകൂടത്തിന്റെ പുതിയ നിയമം ഇങ്ങനെ

സ്ത്രീകള്‍ക്ക് വണ്ടിയോടിക്കുന്നതിനുള്ള നിരോധനം 2018 ജൂണ്‍ മാസത്തോടെ നീങ്ങുമെന്നാണ് കരുതുന്നത്. സൗദിയില്‍ ടാക്‌സി ഉപഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്.

സൗദിയില്‍ ടാക്‌സി സേവനം നല്‍കുന്നത് ഓണ്‍ലൈന്‍ ടാക്‌സി സേവനം നല്‍കുന്ന ഉബറും കാരീമുമാണ്. സ്വകാര്യ വ്യക്തികളുടേതാണ് ഇപ്പോഴുള്ള ടാക്‌സികള്‍ മിക്കതും. ഓടിക്കുന്നത് മുഴുവന്‍ പുരുഷന്‍മാരുമാണ്. 2017 സപ്തംബറില്‍ സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനുള്ള അനുമതി നല്‍കുമെന്ന് ഭരണകൂടം സൂചന നല്‍കിയതിന് പിന്നാലെ ഇരു കമ്പനികളും സത്രീ ഡ്രൈവര്‍മാര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button