ലാഹോർ: പാകിസ്ഥാനിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതിനെ തുടർന്നുണ്ടായ സംഘർഷത്തിലും പ്രതിഷേധത്തിലും രണ്ടുപേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലുണ്ടായ പോലീസ് വെടിവെപ്പിലാണ് രണ്ടുപേര്‍ മരിച്ചത്. കസൂര്‍ ജില്ലയിലെ വീട്ടില്‍നിന്ന് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. മാതാപിതാക്കള്‍ തീര്‍ഥാടനത്തിന് പോയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം കഴിഞ്ഞ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പരിശോധനയിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടാണ് പെൺകുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നാലുപേരെ പിടികൂടിയിട്ടുണ്ട്. പോലീസിന്റെ അനാസ്ഥയെ തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷന് കല്ലെറിയുകയും തുടർന്ന് സംഘർഷമുണ്ടാകുകയുമായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments