ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ലീലക്സ് ഹോസ്പിറ്റലിൽ തിരക്കോടു തിരക്കാണ്. പ്രത്യേകിച്ചും പുരുഷന്മാരുടെ കാരണം അറിയുമ്പോൾ ഞെട്ടരുത്. തായ്ലൻഡിൽ ഈ ചികിത്സ ചെയ്യുന്ന ഏക ആശുപത്രിയാണിതെന്നാണ് കരുതുന്ന. ഇരുപത്തിരണ്ടു മുതൽ അമ്പത്തഞ്ചു വയസുവരെയുള്ളവരാണ് ചികിത്സ തേടി എത്തുന്നതിൽ കൂടുതലും. വെളുത്ത ശരീരത്തിലെ ആകെയുള്ള കറുപ്പ് മാറ്റണമെന്നാണ് അവരുടെ ആവശ്യം.
വീര്യം കുറഞ്ഞ ശരീരത്തിന് ഹാനികരമല്ലാത്ത ലേസർ ഉപയോഗിച്ചാണ് വെളുപ്പിക്കൽ എന്നു പറയുന്നുണ്ടെങ്കിലും ചികിത്സയുടെ വിശദാംശങ്ങൾ കൂടുതൽ വെളിപ്പെടുത്താൻ ആശുപത്രിക്കാർ തയ്യാറല്ല. അഞ്ചു ഘട്ടങ്ങളാണ് ചികിത്സയ്ക്കുള്ളത്. മറ്റ് സൗന്ദര്യ വർദ്ധക ചികിത്സകളുമായി തട്ടിച്ചുനോക്കുമ്പോൾ കുറഞ്ഞ ചെലവേ ഇതിനുള്ളൂ എന്നാണ് ആശുപത്രി നടത്തിപ്പുകാർ പറയുന്നത്. ജനനേന്ദ്രിയം വെളുപ്പിക്കാൻ.
ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു പുരുഷന്മാരെങ്കിലും വെളുപ്പിക്കാനായി എത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഒരു യുവാവ് ചികിത്സക്ക് വിധേയനാകുന്നതിന്റെ ചിത്രം തായ് ടെലിവിഷനിലൂടെയും സോഷ്യൽമീഡിയയിലൂടെയും പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ ശുക്രനുദിച്ചത്. ദിവസവും നൂറുകണക്കിന് അന്വേഷണങ്ങളാണ് ഉണ്ടാകുന്നത്.
പുരുഷന്മാർക്കൊപ്പം സ്ത്രീകളും അന്വേഷണവുമായി നേരിട്ടെത്തുന്നുണ്ട്. സംഗതി ക്ളിക്കായെങ്കിലും പല കോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്. വർണ്ണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ആശുപത്രി ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. ലാഭക്കൊതിമൂലം കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് ആളുകളെ തള്ളിവിടുന്നത് എന്നും ആരോപണമുണ്ട്. എത്രയും പെട്ടെന്ന് ആശുപത്രിക്കെതിരെ മാതൃകാപരമായ നടപടി എടുക്കണം എന്നാണ് അവരുടെ ആവശ്യം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments