ന്യൂഡല്‍ഹി: സിക്ക് വിരുദ്ധ കലാപ കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 186 കേസുകളുടെ അന്വേഷണത്തിനായി ഹൈക്കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) സുപ്രീംകോടതി രൂപം നല്‍കി. ഹൈക്കോടതി മുന്‍ ജഡ്ജിക്ക് പുറമേ ഐ.ജി റാങ്കിലിരുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും നിലവില്‍ സര്‍വീസിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനും സമിതിയിൽ അംഗങ്ങൾ ആയിരിക്കും.
Read Also: സിനിമാ തീയേറ്ററുകളിലെ ദേശീയഗാനം; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ മതിയായ തെളിവുകളോ സാക്ഷിമൊഴികളോ ലഭ്യമല്ലെന്നും കേസുകള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് എസ്.ഐ.ടി വ്യക്തമാക്കിയത്. തുടര്‍ന്ന് ഈ കേസുകളില്‍ ശരിയായ അന്വേഷണം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജിമാരായ കെ.എസ്. രാധാകൃഷ്ണന്‍, ജെ.എം. പഞ്ജാല്‍ എന്നിവര്‍ അംഗങ്ങളായ സമിതിക്ക് കോടതി രൂപം നല്‍കുകയായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments