മിനിമം ബാലൻസില്ലെങ്കിൽ സേവനനിരക്കുകളും മറ്റും ആവശ്യമില്ലാത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില അക്കൗണ്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം. തുച്ഛമായ വരുമാനമുള്ളവർക്കും ക്ഷേമ പെൻഷൻകാർക്കും ഉതകുന്ന അക്കൗണ്ടാണ് അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ട് (ബിഎസ്ബിഡി). മാസത്തിൽ നാലു തവണ ഇതിൽ നിന്നും പണം പിൻവലിക്കാം. എടിഎം കാർഡ് സൗജന്യമായി ലഭിക്കും. എടിഎം പ്രതിവർഷം ചാർജും ഇന്റർനെറ്റ് ബാങ്കിങും സൗജന്യമാണ്.
Read Also: എസ്ബിഐയിൽ അവസരം
സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ശമ്പള അക്കൗണ്ടിൽ മിനിമം ബാലൻസ് നിരക്ക് ഈടാക്കില്ല. എടിഎമ്മിൽ നിന്ന് എത്ര തവണ വേണമെങ്കിലും പണം പിൻവലിക്കാം. കൂടാതെ ഭവനം, വാഹന, വ്യക്തിഗത വായ്പ എന്നീ സൗകര്യങ്ങളും ലഭ്യമാകും. ജൻധൻ പോലെ അടിസ്ഥാന സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകളിൽ മാസം മൂന്ന് എടിഎം ഇടപാടുകൾ സൗജന്യമാണ്.
Read Also: 80 ലക്ഷം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ എസ്ബിഐ വായ്പ നിരക്ക് കുറച്ചു
www.sbiyono.sbi എന്ന വെബ്സൈറ്റ് വഴിയോ YONO എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ തുടങ്ങാവുന്ന ഡിജിറ്റൽ സേവിങ്സ് അക്കൗണ്ടിലും മിനിമം ബാലൻസ് ചാർജ്, സേവന നിരക്ക് എന്നിവയില്ല. എടിഎം കാർഡ് ഉപയോഗിച്ച് മാത്രമാണ് പണം പിൻവലിക്കാനാകുക. പെഹ്‍ലി കദം, പെഹ്‍ലി ഉഡൻ എന്നീ പ്രായപൂർത്തിയാകാത്തവർക്കുള്ള രണ്ട് അക്കൗണ്ടുകളിലും ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്കു ലഭിക്കുന്ന എല്ലാ സൗജന്യവും ലഭിക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments