Latest NewsIndiaNewsGulf

ചൈനയെ പുകഴ്ത്തിയും ഇന്ത്യയെ താഴ്ത്തിയുമുള്ള രാഹുലിന്റെ വിദേശ പ്രസംഗങ്ങൾക്ക് ലോക ബാങ്കിന്റെ മറുപടി ഇങ്ങനെ

ന്യുഡല്‍ഹി: ചൈനയുടെ വികസന വേഗതയെ മറികടക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിക്കില്ലെന്നും മറ്റും ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ വാനോളം പ്രശംസിച്ചുമുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ലോക ബാങ്ക് മറുപടി നൽകി. ചൈനയെ ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ വളര്‍ച്ച നിരക്കില്‍ പിന്നിലാക്കും എന്ന് ലോകബാങ്ക് വ്യക്തമാക്കി. പ്രവാസികളില്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ദേശീയ നേത്യത്വത്തിന്റെ ശ്രമം ഇതോടെ വിഫലമായി.

ഇതോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബഹറിനില്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.ചൈനയുടെ ബ്രാന്‍ഡ് അമ്പാസിഡറെ പോലെയാണ് രാഹുല്‍ ഗാന്ധി ബഹറിനില്‍ സംസാരിച്ചതെന്നായിരുന്നു പലരും പറഞ്ഞത്. പ്രവാസി ഇന്ത്യക്കാരെ കോണ്‍ഗ്രസ്സിന്റെ വേദികളിലേക്ക് തിരികെ എത്തിക്കുക എന്നതായിരുന്നു രാഹുലിന്റെ വിദേശ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ലോക ബാങ്കിന്റെ കണക്ക് പുറത്ത് വന്നതോടെ കോൺഗ്രസിന് ഇപ്പോൾ പ്രതിസന്ധി ആയിരിക്കുകയാണ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button