Latest NewsNewsIndia

തിയറ്ററുകളിലെ ദേശീയഗാനം; നിലപാട് തിരുത്തി സുപ്രീം കോടതി

ന്യൂഡൽഹി: തിയറ്ററുകളിൽ സിനിമയ്‌ക്കു മുൻപു ദേശീയഗാനം കേൾപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തി സുപ്രീം കോടതി. ദേശീയ ഗാനം സിനിമയ്ക്ക് മുൻപ് കേൾപ്പിക്കണമെന്നില്ലെന്നു വ്യക്‌തമാക്കി സുപ്രീം കോടതി സ്വന്തം ഉത്തരവ് പരിഷ്‌കരിച്ചു. തിയറ്റർ ഉടമയ്‌ക്കു ദേശീയഗാനം കേൾപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാം. കേൾപ്പിക്കുന്നെങ്കിൽ എഴുന്നേറ്റ് ആദരം പ്രകടിപ്പിക്കണമെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. ഭിന്നശേഷിക്കാർ എഴുന്നേറ്റു നിൽക്കേണ്ടതില്ല.

read more: സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം വേണമോ?

2016 നവംബർ 30ലെ തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവാണു പരിഷ്‌കരിച്ചത്. 2016 നവംബറിലെ ഉത്തരവു തൽക്കാലം മരവിപ്പിക്കണമെന്നും ദേശീയഗാന മാർഗരേഖ തയാറാക്കാൻ 12 അംഗ സമിതിയെ നിയോഗിച്ചെന്നും കേന്ദ്ര സർക്കാർ അഭ്യർഥിച്ചിരുന്നു.

read more: തീയറ്ററുകളിൽ ദേശീയഗാനം നിര്ബന്ധമാക്കുന്നതിനെക്കുറിച്ച് വിദ്യ ബാലൻ

ഭോപ്പാൽ സ്വദേശി ശ്യാം നാരായൺ ചൗക്‌സേ ചില സിനിമകളിലും ടിവി പരിപാടികളിലും ദേശീയഗാനത്തോട് അനാദരം കാട്ടുന്നെന്നാരോപിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയും, തിയറ്ററിൽ കേൾപ്പിക്കുന്നതു ചോദ്യം ചെയ്‌ത് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജിയും തീർപ്പാക്കി. മാർഗരേഖ വരുന്നതുവരെ കേസ് നിലനിർത്തണമെന്ന ആവശ്യം തള്ളി. ഉദ്യോഗസ്‌ഥരുടെ സമിതി ആറു മാസത്തിനകം റിപ്പോർട്ട് നൽകും. അതിന്റെ അടിസ്‌ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കും വരെയാണ് ഉത്തരവു പ്രാബല്യത്തിലുണ്ടാവുക.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button