Latest NewsCinemaNewsIndia

തീയറ്ററുകളിൽ ദേശീയഗാനം നിര്ബന്ധമാക്കുന്നതിനെക്കുറിച്ച് വിദ്യ ബാലൻ

നിരവധി പ്രമുഖരാണ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നതില്‍ തങ്ങളുടെ നിലപാടറിയിച്ച് മുന്നോട്ട് വന്നിട്ടുള്ളത്.കഴിഞ്ഞ ദിവസം നടന്‍ അരവിന്ദ് സ്വാമി ഈ വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു. ദേശീയഗാനം തിയേറ്ററുകളില്‍ മാത്രമല്ല കോടതികളിലും നിയമസഭ, പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്‍പും നിര്‍ബന്ധമാക്കിയാലെന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത് മലയാളിയായ ബോളിവുഡ് നടി വിദ്യ ബാലനാണ്.സിനിമകൾക്ക് മുൻപ് തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും ദേശീയഗാനം വെയ്ക്കരുതെന്നു തന്നെയാണ് തനിക്കും പറയാനുള്ളതെന്നും മാത്രമല്ല ദേശീയഗാനം കേട്ട് ഒരു ദിവസം തുടങ്ങാൻ നമ്മൾ സ്കൂളിലൊന്നുമല്ലലോയെന്നും വിദ്യ ചോദിച്ചു.ദേശഭക്തി അങ്ങനെ അടിച്ചേല്പിച്ചാൽ തോന്നേണ്ട ഒന്നല്ലെന്നും ആരും പറയാതെ തന്നെ ദേശീയ ഗാനം കേൾക്കുമ്പോൾ താൻ എഴുന്നേറ്റു നിൽക്കാറുണ്ടെന്നും ഇതൊന്നും ആരും പറഞ്ഞ് തരേണ്ട കാര്യമില്ലെന്നും വിദ്യ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button