കൊച്ചി: മാതൃഭൂമിയുടെ വാര്‍ത്ത മാതൃഭൂമി മുക്കിയതോ? ദുരിതാശ്വാസ നിധി ഉപയോഗിച്ച് മുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഹെലികോപ്റ്റര്‍ കൂലി കൊടുത്ത സംഭവം പുറത്തുകൊണ്ടുവന്നത് മാതൃഭൂമി ന്യൂസാണ്. എന്നാല്‍ മാതൃഭൂമിയുടെ പത്രത്തില്‍ ആ ന്യൂസിനെ കാണാനില്ല. കാണാനില്ലെന്നല്ല, മാതൃഭൂമി പത്രത്തില്‍ ആ ന്യൂസ് കൊടുത്തിട്ടില്ല. എന്നാല്‍ മാതൃഭൂമിയുടെ ഓണ്‍ലൈനില്‍ അ ന്യൂസ് ഉണ്ട് എന്നതാണ് സത്യം.
മുഖ്യമന്ത്രി പിണറായിക്ക് ഇഷ്ടപ്പെടാത്തത് പത്രത്തില്‍ ചേര്‍ക്കേണ്ടെന്ന മാതൃഭൂമി പത്രത്തിന്റെ ഉടമ വീരേന്ദ്ര കുമാറിന്റെ നിലപാടാണ് കാരണം. ജനുവരി 12ന് ജനതാദള്‍ പാര്‍ട്ടിയിലെ വീരേന്ദ്ര കുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോകാന്‍ തയാറായിരിക്കുകയാണ്. പ്രഖ്യാപനം അന്നുണ്ടാകും. അതിലൂടെ രാജ്യസഭയില്‍ വീണ്ടുമെത്താനുള്ള പത്രമുതലാളിയുടെ ധാരണയാണ് വാര്‍ത്ത മുക്കാന്‍ കാരണം.
മാതൃഭൂമിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തിയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വായനക്കാരാണ് പ്രതിഷേധം അറിയിച്ചു കഴിഞ്ഞത്. മാധ്യമങ്ങള്‍ പണ്ടത്തെപ്പോലെ ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കാത്ത സാഹചര്യത്തില്‍ മാതൃഭൂമി സര്‍ക്കാരിനൊപ്പം നിന്ന് രണ്ടാം ദേശാഭിമാനിയാകാനാണ് തീരുമാനം. സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാനും ധാരണയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ചുരുക്കത്തില്‍ വായനക്കാരുള്‍പ്പെടെ നിരവധി പേര്‍ മാതൃഭൂമിയെ കൈയൊഴിഞ്ഞ രീതിയാണ് ഇപ്പോള്‍ മനസിലാകുന്നത്. കാരണം പ്രവാചക നിന്ദയുടെ പേരില്‍ മുസ്ലിം സമൂഹം സംഘടിതമായി മാതൃഭൂമിക്കെതിരേ തിരിഞ്ഞിരുന്നു. പരസ്യദാതാക്കളും ഇതിന്റെ പേരില്‍ പത്രത്തെ കൈയൊഴിഞ്ഞിട്ടുണ്ട്. ഈ പോരായ്മ സിപിഎം ചായ്‌വില്‍, സര്‍ക്കാര്‍ സഹായത്തില്‍ നികത്താമെന്നും ലക്ഷ്യമിടുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments