Latest NewsNewsIndia

ഗര്‍ഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക

ഡൽഹി: ഗര്‍ഭനിരോധന കുത്തിവെയ്പ് എടുക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക. സ്ത്രീകള്‍ കുടുംബാസൂത്രണത്തിനായി ഉപയോഗിക്കുന്ന ഡിപ്പോ പ്രേവേറ എച്ച്‌ഐവിയ്ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം പുറത്തു വന്നത് സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൈണ്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലാണ്.

സ്ത്രീകള്‍ക്ക് ഡിപ്പോ കുത്തി വയ്പ്പിലൂടെ എച്ച്‌ഐവി അണുബാധ വരാനുള്ള സാധ്യത 40 ശതമാനത്തോളമാണെന്നാണ് റിപ്പോര്‍ട്ട്. 2016 ജൂലൈയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ മിഷന്‍ പരിവാര്‍ വികാസ് പദ്ധതിയുടെ ഭാഗമായി ഗര്‍ഭ നിരോധന കുത്തിവെയ്പ്പ് രാജ്യത്ത് അവതരിപ്പിച്ചത്. രാജ്യത്തിലെ ഗ്രാമങ്ങളില്‍ ഗര്‍ഭനിരോധനത്തിനായി ഉപയോഗിച്ചു വരുന്നത് ഡിഎംപിഎ മരുന്നാണ്. നേരത്തെ തന്നെ ഈ കുത്തിവെയ്പ്പിനെതിരെ ആരോപണം ഉയര്‍ന്നു വന്നിരുന്നു. സ്ത്രീകളില്‍ വാക്സിന്‍ എടുക്കുന്നതു മൂലം സ്തനാര്‍ബുദത്തിനും അസ്ഥിക്ഷയത്തിനും വന്ധ്യതയ്ക്കും കാരണമാകുന്നു.

ഗര്‍ഭ നിരോധന കുത്തി വെയ്പ്പുകള്‍ രാജ്യത്ത് കൊണ്ടു വന്നത് ഇന്ത്യയുടെ ജനസംഖ്യ നിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ്. ഒരോ മൂന്ന് മാസം കൂടുമ്പോഴും സ്ത്രീകള്‍ക്ക് കുത്തിവയ്പ്പുകള്‍ നല്‍കി വരുന്നത് ഇതിന്റെ അപകട സാധ്യതയെ കുറിച്ച്‌ പറയാതെയാണ്. വനിത സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും ഈ ഡിപ്പോ പ്രോവേറ കുത്തി വെയ്പ്പിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതേ സമയം ഡിഎംപിഎയ്ക്ക് പകരം മറ്റെരു ഗര്‍ഭനിരോധന കുത്തിവയ്പ്പ് കണ്ടെത്തണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button