Latest NewsIndiaNews

ചരിത്രം മാറ്റി എഴുതി ഒരു പെണ്‍കുട്ടി; ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കൊരു മെഡല്‍

ഛണ്ഡീഗഡ്: ചരിത്രം മാറ്റിയെഴുതി ഒരു പെണ്‍കുട്ടി. അവള്‍ സ്വന്തമാക്കിയത് വെറും ഒരു മെഡല്‍ മാത്രമല്ല. മറിച്ച് അന്താരാഷ്ട്ര സ്‌കീയിങ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ കൂടിയാണ്. മണാലി സ്വദേശി ആഞ്ചല്‍ താക്കൂര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്. 21കാരിയായ ആഞ്ചല്‍ ആല്‍പ്പൈന്‍ എജ്ഡര്‍ 3200 കപ്പ് മത്സരത്തിലാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്.

ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര സ്‌കീയിങ് മത്സരത്തില്‍ നേടുന്ന ആദ്യ മെഡല്‍ എന്ന പ്രത്യേകത കൂടി ഈ മെഡലിനുണ്ട്. ഫെഡറേഷണല്‍ ഇന്റര്‍നാഷണല്‍ ഡി സ്‌കൈ (എഫ്.ഐ.എസ്) നടത്തുന്ന മത്സരം തുര്‍ക്കിയില്‍ വച്ചാണ് അരങ്ങേറിയ മത്സരത്തില്‍ സ്ലാലോം റെയ്സ് കാറ്റഗറിയിലാണ് ആഞ്ചല്‍ താക്കൂര്‍ മത്സരിച്ചത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button