കൊച്ചി: പവർബാങ്കുകൾക്ക് വിമാനത്തിൽ കർശന നിയന്ത്രണം. മൊബൈൽ ഫോണ്‍ ചാർജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പവർബാങ്കുകൾ ഇനി മുതൽ ഒരു കാരണവശാലും പവർ ബാങ്കുകൾ ചെക്ക് ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ കഴിയില്ല എന്നും ഹാൻഡ് ബാഗേജുകളിൽ വേണം ഇവ ഉൾപ്പെടുത്താൻ എന്നും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് (ബിസിഎഎസ്) വ്യക്തമാക്കി. അതേസമയം പ്രാദേശികമായി നിർമിച്ച നിലവാരം കുറഞ്ഞ പവർ ബാങ്കുകൾ രണ്ട് ബാഗേജുകളിൽ കൊണ്ടുപോകുന്നതിനും ബിസിഎഎസ് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ പല വിമാനത്താവളങ്ങളിലേയും സെക്യൂരിറ്റീസ് വിഭാഗം സംശയാസ്പദമായ രീതിയിൽ കടത്തിയ പവർ ബാങ്കുകൾ ഇതിനോടകം പിടിച്ചെടുത്തു കഴിഞ്ഞു.
Read also ; ക്യാമറകള്‍ക്കും ഇനി പവര്‍ബാങ്ക് ഉപയോഗിക്കാം
പ്രാദേശികമായി നിർമിച്ച പവർ ബാങ്കുകളിൽ വളരെ എളുപ്പത്തിൽ ഉള്ളിലെ സെല്ലുകൾക്ക് പകരം സ്ഫോടകവസ്തുക്കൾ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിർദേശം ബിസിഎഎസ് വിമാനത്താവളങ്ങൾക്ക് നൽകിയത്. പ്രമുഖ ബ്രാൻഡുകളിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവായതിനാൽ അത്തരം പവർ ബാങ്കുകൾ ഹാൻഡ്ബാഗേജിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments