എ.കെ.ജിക്കു വേണ്ടി ഇതുവരെ ചെയ്യാൻ കഴിയാത്തത് സാധ്യമാക്കാനൊരുങ്ങി സി.പി.എം. എ.കെ.ജി. ദീര്‍ഘകാലം താമസിച്ചിരുന്ന പെരളശേരിയിലെ വീട് സംരക്ഷിതസ്മാരകമാക്കുമെന്ന് സി.പി.എമ്മും സര്‍ക്കാരും വാക്ക് നൽകിയിരുന്നു. ഇതിനു സാധികാത്ത സാഹചര്യത്തിലാണ്പുതിയ തീരുമാനവുമായി സി.പി.എം രംഗത്തെത്തിയത്.
ഇത്തവണത്തെ ബജറ്റിൽ എ.കെ.ജിയുടെ ഓര്‍മയ്ക്കായി ജന്മനാടായ പെരളശേരിയില്‍ മ്യൂസിയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകും. പാര്‍ട്ടി ഇക്കാര്യം ഗൗരവത്തിലെടുത്തിരിക്കുന്നത് എ.കെ.ജി. കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ മാത്രം പുതുതലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന പുതിയ സാഹചര്യത്തിലാണ്.
read more: എ.കെ.ജിയ്ക്കെതിരായ വിവാദ പരാമർശം; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി. ബൽറാം
എ.കെ.ജിയുടെ പോരാട്ടജീവിതത്തിന്റെ ഭൗതികശേഷിപ്പുകള്‍ ഇല്ലെന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ ആത്മകഥയിൽ എ.കെ.ജിയുടെ രാഷ്ട്രീയജീവിതം ഉണ്ട്. മ്യൂസിയം സ്ഥാപിക്കുന്നതിലൂടെ പാര്‍ട്ടിയും സര്‍ക്കാരും ലക്ഷ്യമിടുന്നത് അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചര്‍ച്ചകളും സജീവമായ സാഹചര്യത്തില്‍ ആ സമരജീവിതം കേരളത്തിലെ സാമൂഹിക ചരിത്രവുമായി ബന്ധപ്പെടുത്തി ഇതിഹാസതുല്യമായി അവതരിപ്പിക്കാനാണ്. എ.കെ.ജി. എന്ന രാഷ്ട്രീയബിംബം പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ സര്‍ക്കാര്‍ പദ്ധതിയായി അവതരിപ്പിക്കും.
read more: എ.കെ.ജി ബാലപീഡനം നടത്തിയെന്ന് വി.ടി ബല്‍റാം; പ്രതിഷേധം ശക്തമായപ്പോൾ വിശദീകരണവുമായി രംഗത്ത്
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ എ.കെ.ജിയുമായി ബന്ധപ്പെട്ട ഘട്ടങ്ങള്‍ക്കും ഊന്നല്‍ നല്‍കും. മ്യൂസിയത്തിന്റെ ഭാഗമായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പട്ടിണി ജാഥയും അതില്‍ എ.കെ.ജി. നിര്‍വഹിച്ച നേതൃപരമായ പങ്കും പുതുതലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പദ്ധതികളുണ്ട്. എ.കെ.ജി. ദീര്‍ഘകാലം താമസിച്ചിരുന്ന “ഗോപാലവിലാസം” വീട് പിന്മുറക്കാര്‍ പൊളിച്ചുനീക്കിയപ്പോള്‍ കാര്യക്ഷമമായി ഇടപെടാന്‍ പാര്‍ട്ടിക്കു സാധിച്ചിരുന്നില്ല. പുതിയ വീട് പണിയാനായി എ.കെ.ജിയുടെ സഹോദരീപുത്രന്‍ എ.കെ. സദാശിവന്‍ പഴയ വീട് പൊളിക്കുകയായിരുന്നു. ഗോപാലവിലാസം പൊളിച്ച് പുതിയതു പണിയാന്‍ സി.പി.എം. ഭരിക്കുന്ന പെരളശേരി ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയത് അണികള്‍ക്കിടയില്‍ വൈകാരികമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments