ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച്കുലുക്കി ഉത്തേജക മരുന്ന് വിവാദം. ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു മാസത്തേക്കാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യമാണ് യൂസഫ് പഠാൻ നിരോധിത മരുന്ന് ഉപയോഗിച്ചത്. പനി ബാധിച്ച സമയത്ത് കഴിച്ച മരുന്നാണ് പത്താനെ ചതിച്ചത്.
പനി മാറാൻ പത്താൻ കഴിച്ച ബ്രൊസീറ്റ് എന്ന മരുന്നിൽ നിരോധിത മരുന്നായ ടെർബുറ്റലിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കായിക താരങ്ങൾ ഈ മരുന്ന് ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം. എന്നാൽ യൂസഫ് പഠാൻ ഇത് ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് നിരോധിത മരുന്നിന്റെ അംശം പഠാന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. പിന്നീട് പഠാനെ രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബിസിസിഐയുടെ നിർദ്ദേശ പ്രകാരമാണ് പഠാനെ ഒഴിവാക്കിയത്.
Post Your Comments