Food & CookeryLife StyleHealth & Fitness

പ്രമേഹമുള്ളവരും അമതിവണ്ണമുള്ളവരും ഇതൊന്നും ജ്യൂസാക്കി കുടിക്കരുത്; അപകടം പതിയിരിക്കുന്നതിങ്ങനെ

ശരീരത്തെ സംരക്ഷിക്കാന്‍ നാം പച്ചക്കറി ജ്യൂസുകള്‍ കഴിക്കാറുണ്ട്. ആരോഗ്യത്തിനു വളരെയേറെ നല്ലത് എന്ന് നാം വിശ്വസിക്കുന്ന ഈ ജ്യൂസുകള്‍ കഴിക്കുമ്പോള്‍ ശരിക്കും നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നില്ല. എന്നാല്‍ പച്ചക്കറികള്‍ തനിയെ കഴിക്കുമ്പോള്‍ ലഭിക്കുന്ന ഗുണത്തിന്റെ പതിലൊന്നുപോലും അവ ജ്യൂസാക്കി കഴിക്കുമ്പോള്‍ ലഭിക്കുന്നില്ല. അത് പാവക്ക ആയാലും ക്യാരറ്റ് ആയാലും ശരി. ഇതിനു ഒരു പ്രധാന കാരണം, ജ്യൂസാക്കുമ്പോള്‍ പച്ചക്കറിയിലെ ഫൈബര്‍ നഷ്ടമാകുന്നു എന്നതാണ്.

Read Also: അമിതവണ്ണം കുറയ്ക്കാൻ ഒരു ഉത്തമപാനീയം

ഫൈബര്‍ നമ്മുടെ ആമാശയത്തെയും മൊത്തം ശരീരത്തെയും ആരോഗ്യകരമാക്കി നിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ഒന്നാണ്. മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും ഇതിനു വലിയ പങ്കുണ്ട്. എന്നാല്‍ പാവക്ക ജ്യൂസ് ആക്കി കുടിക്കുമ്പോള്‍ അതിന്റെ ഫൈബര്‍ നഷ്ടപെടുന്നത് മൂലം നാം ഉദ്ദേശിക്കുന്ന ഫലം കിട്ടുന്നില്ല. മാത്രമല്ല, അതിലെ ചില വിറ്റമിന്‍സ് കൂടി നഷ്ടമാകുന്നു. ഫലത്തില്‍ പാവക്ക ജ്യൂസ് ആക്കി കുടിക്കുന്ന ഒരു പ്രമേഹരോഗിക്ക് ലഭിക്കുന്നത് അതിലെ ഷുഗറും അല്പം മിനെറല്‍സും മാത്രം

Read Also: പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

ഇനി അമിതവണ്ണം കുറയ്ക്കാന്‍ ജ്യൂസ് കഴിച്ചാലോ ? അവിടെയുമുണ്ട് പ്രശ്‌നം. ജ്യൂസിലെ ഷുഗര്‍ നിങ്ങളുടെ വിശപ്പ് കൂട്ടാന്‍ ഉപകരിക്കൂ. ഇതുമൂലം തല്‍ക്കാലം വിശപ്പ് അടങ്ങുമെങ്കിലും വൈകാതെ അതിശക്തമായി വിശപ്പു തിരിച്ചുവരികയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ നിര്ബന്ധിതരാവുകയും ചെയ്യും. ഫലമോ, വണ്ണം കുറയില്ല. !

Read Also: സ്ഥിരമായി പാല്‍ കുടിയ്ക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നമ്മുടെ ശരീര ഘടന ഭക്ഷണം ചവച്ചരച്ചു കഴിക്കാനായി രൂപപ്പെടുത്തിയതാണ്. ആ ഭക്ഷണം ജ്യൂസ് ആക്കി കഴിച്ചാല്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്ന് മാത്രമല്ല, ദോഷങ്ങള്‍ ഉണ്ടുതാനും. അതുകൊണ്ട് പച്ചക്കറികള്‍ ചവച്ചുതന്നെ കഴിക്കുക. അതിലെ ഫൈബര്‍, അമൂല്യങ്ങളായ പ്രോടീനുകള്‍, വൈറ്റമിന്‍സ് ഇതൊക്കെ അങ്ങിനെ തന്നെ നമ്മുടെ ശരീരത്തില്‍ എത്തട്ടെ. അതുവഴി ആരോഗ്യമുള്ള ശരീരവും ലഭിക്കും.

shortlink

Post Your Comments


Back to top button