
ജൊഹാനസ്ബര്‍ഗ് : ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 200 പേര്‍ക്കാണ് പരിക്കേറ്റത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. മധ്യ ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ ലോറിയില്‍ കൂട്ടിയിടിച്ച് നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും, നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ റെയില്‍വെ ശൃംഖലയുള്ള ദക്ഷിണാഫ്രിക്കയില്‍ ട്രെയിനുകളാണ് പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്നത്. സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്ത ട്രെയിനുകളാണ് ഇത്തരത്തില്‍ കൂടുതലായും ഉപയോഗിക്കുന്നത്. 2016/17 സാമ്ബത്തിക വര്‍ഷത്തില്‍ 495 പേര്‍ക്ക് ട്രെയിന്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും 2,079 പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ സുരക്ഷാ റെഗുലേറ്ററിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Read also ; ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്ക
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments