Latest NewsNewsGulf

ഷാര്‍ജയില്‍ ഇനി സംസാരിക്കുന്ന എടിഎമ്മുകളും

ഷാര്‍ജയില്‍ ആദ്യമായി സംസാരിക്കുന്ന എടിഎം സ്ഥാപിച്ചു. അന്ധന്മാര്‍ക്കും കാഴ്ച പരിമിതി ഉള്ളവര്‍ക്കും സവിശേഷമായ സേവനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് എ ടി എമ്മിന്റെ കീബോര്‍ഡ് ക്രമീച്ചരിക്കുന്നത്. ഇരുഭാഷകളിലും എടിഎം ശബ്ദ നിര്‍ദേശങ്ങളും നല്‍കും. ഈ നിര്‍ദേശങ്ങള്‍ ഹെഡ് ഫോണ്‍, സ്പീക്കര്‍ എന്നിവയിലൂടെ കേൾക്കാനാകും.സ്വകാര്യത ഇഷ്ടപ്പെടുന്നവർക്കായാണ് ഹെഡ് ഫോൺ എന്ന ഓപ്‌ഷൻ നൽകിയിരിക്കുന്നത്.

Read Also: വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ തലയുള്ള പ്രതിമകള്‍ നിരോധിക്കണമെന്ന് ഷാര്‍ജ

എടിഎം മെഷീനുകളെ അപേക്ഷിച്ച് മൂന്ന് സെക്യൂരിറ്റി ക്യാമറകളും ഇവിടെ അധികമായി സ്ഥാപിച്ചിട്ടുണ്ട്. ഷാര്‍ജ ഇസ്ലാമിക് ബേങ്ക്, ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസ് സെന്റർ എന്നിവിടങ്ങളിൽ സംസാരിക്കുന്ന എടിഎം സൗകര്യം ലഭ്യമാകും.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button