കൊല്ലം: കാമുകനുമായി പിണങ്ങിയതിന്റെ വിഷമത്തിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. മണപ്പള്ളി തിരുവോണം വീട്ടില്‍ ദേവരാജന്‍ – രജനി ദമ്പതികളുടെ മകളായ അഖിലാ ദേവ് (17) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. അഖിലയും അയല്‍വീട്ടിലെ പ്രമുഖ സ്വാമിയുടെ മകനും തമ്മിൽ പ്രണയത്തിലായിരുന്നു.ഇരുവരും ഒരു സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതും. ബന്ധം വീട്ടില്‍ അറിഞ്ഞതോടെ ആൺകുട്ടിയെ പിതാവ് മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. എങ്കിലും ഇവർ തമ്മിൽ ബന്ധം തുടർന്നിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്.
ഇന്നലെ വൈകിട്ട് നാലു മണിയോടെ വയറുവേദനയാണെന്ന് പറഞ്ഞ് അഖില സ്‌കൂളിൽ നിന്നും വീട്ടിലെത്തി. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അഖിലയെ പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആത്മഹത്യ ചെയ്‌തതായി കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. പിന്നീട് പോലീസെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read Also: പ്രായം കുറഞ്ഞയാളുമായുള്ള പ്രണയം വീട്ടുകാർ എതിര്‍ത്തു; യുവതിയും കാമുകനും പിന്നീട് ചെയ്‌തത്
ഇനിയൊരിക്കലും ശല്യം ചെയ്യാന്‍ വരില്ലെന്നും ഞാന്‍ കാരണം ആരും ബുദ്ധിമുട്ടേണ്ട എന്നും കാമുകനായ അയല്‍വാസിയുമായുള്ള പിണക്കമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments